2009, ജനുവരി 7, ബുധനാഴ്‌ച

മൊല്ലാക്ക ഉറങ്ങി , ബാങ്ക് ബാങ്കല്ല കേട്ടോ...........

ഏകദേശം ​15 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണിത്.
ഒരു ചെറിയ പെരുന്നാള്‍ ദിനം .തലേന്നത്തെ വിശ്രമമില്ലാത്ത ജോലിതിരക്കു കാരണം മൊല്ലാക്ക പെരുന്നാള്‍ നമസ്കാരം ​കഴിഞ്ഞു ഒന്നു മയങ്ങാന്‍ കിടന്നു.നല്ല ക്ഷീണം ​കാരണം ​പെട്ടെന്നു ഉറങ്ങിപ്പോയി.
സമയം പതിനൊന്നര ആയപ്പോള്‍ മൊല്ലാക്ക ഞ്ഞെട്ടി ഉണര്‍ന്നു .ക്ലോക്കില്‍ നോക്കിയപ്പോള്‍ 12.30 ആയെന്നു മൊല്ലാക്കക്കു തോന്നി.
ഉടനെ മൊല്ലാക്ക ഓടിച്ചെന്ന് മൈക്ക് ഓണാക്കി നല്ല ഉച്ചത്തില്‍ ളുഹ്‌ര്‍ ബാങ്ക് വിളിച്ചു.
ബാങ്ക് കേട്ട നാട്ടുകാര്‍ ഞ്ഞെട്ടി. ഒരു മണിക്കൂര്‍ ഇനിയുമുന്ദു.മൊല്ലാക്കക്ക് സമയം തെറ്റി.
പള്ളിയുടെ അടുത്തുന്ദായിരുന്ന മുക്രി ഓടിച്ചെന്ന് മൊല്ലാക്കയോട് വിവരം ​ധരിപ്പിച്ചു.
ഉടനെ മൊല്ലാക്ക മൈക്കെടുത്ത് ഇങ്ങനെ വിളിച്ചു പറഞ്ഞു.

"ഇപ്പോള്‍ കൊടുത്ത ബാങ്ക് ബാങ്കല്ല കേട്ടോ"

4 comments:

അജ്ഞാതന്‍ പറഞ്ഞു...

മൊല്ലാക്ക കഥ കൊള്ളാം

അജ്ഞാതന്‍ പറഞ്ഞു...

ഇപ്പോള്‍ കൊടുത്തത് ബാങ്കല്ല... ഇഞ്ഞി കൊടുക്കണതാ സെരിക്കുള്ള ബാങ്ക്...

അജ്ഞാതന്‍ പറഞ്ഞു...

മുക്രി കഥ ... ഇതു എവിടെത്തേത്

അബ്ബാസ്‌ സഖാഫി പറഞ്ഞു...

പാവം മുക്രിക്ക


Free Blogger Templates by Isnaini Dot Com. Supported by Mini Cooper. Powered by Blogger